മറ്റു സംസ്ഥാനങ്ങളിലേക്ക് എത്ര വില്പന നടത്തി? കേരളം എന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഗൾഫിൽനിന്നുള്ള പണമൊഴുക്കാണ് എന്നത് വലിയ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അതായത് മറ്റുള്ള രാജ്യങ്ങളിൽ നിന്ന് പണം നമ്മുടെ സംസ്ഥാനത്തു എത്തുന്നത് ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറക്ക് നല്ലതാണ്. അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ? കേരളത്തിലെ ഒട്ടു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും മറ്റു ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളായി അല്ലെങ്കിൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് പ്രധാനമായ കച്ചവടം ചെയ്യുന്നത്. ഇതിൽ മാറ്റം അനിവാര്യമാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് ഒരു PSU എത്ര വില്പന ചെയ്യുന്നു എന്നത് ഒരു പ്രവർത്തന മാനദണ്ഡം ആക്കണം. മറ്റു രാജ്യങ്ങളിലേക്ക് നടത്തിയ വില്പന , മറ്റു സംസ്ഥാനങ്ങളിലേക്ക് നടത്തിയ വില്പന, സംസ്ഥാനത്തിനുള്ളിൽ നടത്തിയ വില്പന എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഒരു സ്ഥാപനത്തിൻറെ വിൽപ്പനയെ തരം തിരിച്ചു പ്രവർത്തനം അവലോകനം ചെയ്യുകയും മറ്റു രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വില്പന നടത്തുന്ന സ്ഥാപനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയേണ്ടത് കേരളത്തിന്റെ സാ...