Skip to main content

#7 സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി എത്രമാത്രം ബിസിനസ്സ് ചെയ്തു?


സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി എത്രമാത്രം ബിസിനസ്സ് ചെയ്തു?

സർക്കാർ സ്ഥാപനങ്ങളുമായി ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഇടപാടുകൾ വലിയ ഒരളവിൽ സുരക്ഷിതമാണെന്നും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി അല്ലെങ്കിൽ സ്വകാര്യകക്ഷികളുമായി നടത്തുന്ന ഇടപാടുകൾ വളറെയേറെ ശ്രദ്ധയോടെ നടത്തണം എന്നുള്ള പൊതുവായ ഒരു അലിഖിത നിയമം പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉണ്ട്.

അതെന്താ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ഭീകരന്മാരാണോ എന്നൊരു ചോദ്യം വന്നേക്കാമെങ്കിലും ശരിയായ കാര്യം എന്താണെന്നുവച്ചാൽ വേറെ ഒരു സർക്കാർ സംരംഭവുമായി നടത്തുന്ന ഇടപാടുകളിൽ ആരും അഴിമതി ആരോപിക്കാറില്ലെന്നും അങ്ങനെയുള്ള ഇടപാടുകളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ സർക്കാർ ഇടപെടും എന്നുമുള്ള പ്രധാന തത്വമാണ് അതിന് പിന്നിൽ.

ഇത് കാരണം സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്നതിൽ വലിയ അളവിൽ പൊതു മേഖലാ സ്ഥാപനങ്ങൾ താത്പര്യം കാണിക്കുന്നില്ല എന്ന് കാണാം. ഉണ്ടെങ്കിൽ തന്നെ അത് വലിയ അളവ് ക്യാഷ് ആൻഡ് ക്യാരി ബിസിനസ്സ് ആയിരിക്കും. എന്നാൽ സർക്കാരുമായി ബന്ധപെട്ടതാണെങ്കിൽ ക്രെഡിറ്റ് എത്രവേണമെങ്കിലും കൊടുക്കാം .

എന്നാൽ സർക്കാരിന്റെ കാര്യം പരിശോധിച്ചാലോ? സേവനങ്ങൾക്ക്  വരുമാനത്തിന്റെ ഏറിയ പങ്കു പണം ചിലവാക്കപ്പെടുന്നു. ഈ ചിലവാക്കപ്പെടുന്ന പണം തിരികെ സർക്കാരിലേക്ക് എത്തണമെങ്കിൽ സ്വകാര്യമേഖലയിൽ / വ്യക്തികളിൽ ഉള്ള പണം സർക്കാരിലേക്ക് തിരികെ എത്തണം. അതിന് ഉള്ള ഒരു സ്രോതസ്സാണ് സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുക എന്നത്.

സർക്കാർ സ്ഥാപനങ്ങളുമായി നടത്തപെടുന്ന ബിസിനസ്സ്, പണം സർക്കാരിൽ തന്നെ ചാക്രികപരിക്രമണം നടത്താനേ ഉപകരിക്കൂ. അതായത് ഒരു കാലിലെ മന്ത് മറ്റൊരുകളിലേക്ക് മാറ്റിയ അവസ്ഥ. 

സർക്കാരിന്റേതല്ലാത്ത സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുമ്പോൾ സർക്കാരിലേക്ക് പണം എത്തും. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുകയും പണം തിരികെ സർക്കാർ സംവിധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ധർമ്മം നടപ്പാക്കുക തന്നെ വേണം.

സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി എത്ര ബിസിനസ്സ് നടത്തി എന്നത് ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ പ്രവർത്തന പുരോഗതി നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമായി എടുക്കേണ്ടതുണ്ട്


കുറിപ്പ് : അഭിപ്രായങ്ങൾ വ്യക്തിപരം

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations in India, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.

Comments

Popular posts from this blog

#17 - കോഴിത്തീറ്റ നിർമ്മാണം - കേരള പൗൾട്ടറി ഡെവലപ്മെന്റ് കോർപറേഷൻ vs കേരള ഫീഡ്സ് ലിമിറ്റഡ്

മാതൃഭൂമിയിൽ വന്ന ഈ വാർത്ത വിരൽ ചൂടേണ്ട മറ്റു ചില വസ്തുതകൾ കൂടി ഉണ്ട്. കേരളത്തിൽ കാലി തീറ്റ നിർമ്മാണം ഗവണ്മെന്റ് പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സ് ഭംഗിയായി നടത്തികൊണ്ടുപോകുന്നുണ്ട് . ഒരു നിർമ്മാണ യൂണിറ്റിൽ നിന്ന് തുടങ്ങി 4 യൂണിറ്റിലേക്ക് വളർന്നത് അവരുടെ പ്രവർത്തന മികവുകൊണ്ടാണ് . പശുക്കൾക്കുള്ളതും ആടുകൾക്കുള്ളതുമായ തീറ്റ പ്രത്ത്യേകം അവരുടെ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നുണ്ട് . വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ നിർമ്മാണം ഏതാണ്ട് ഒരുപോലെയാണ് . മെഷിനറി യിൽ ചെറിയ വ്യത്യാസങ്ങൾ മാത്രം . പ്രോസസ്സ് ഒന്നുതന്നെയാണ് . ഒരേ ബിസിനസ്സ്, ആ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവരുടെ കീഴിൽ കൊണ്ടുവരുന്നതല്ലേ നല്ലത് ? തീറ്റ നിർമാണത്തിന്റെ പ്രധാന ഭാഗം തീറ്റ നിർമിക്കുക എന്നതല്ല മറിച്ഛ് പ്ലാന്റ് ഭംഗിയായി സ്ഥാപിക്കുകയും അത് നടത്തികൊണ്ടുപോകുകയും എന്നതാണ് . മൃഗങ്ങൾക്കുള്ള ഏത് തീറ്റ ആയാലും അതിന്റെ ഗുണനിലവാര പരിശോധന ഒരുപോലെ ആണ് . ആ മേഖലയിലും കേരള ഫീഡ്സ് എന്ന സ്ഥാപന ത്തിന് ഉള്ള പ്രവർത്തി പരിചയമാണ് അവരുടെ വിജയത്തിനുള്ള ഒരു കാരണം . കാലങ്ങളായി വിജയകരമായ...

#19 - Barter business system

Can you do some barter system of business with the  organizations you deal with? Why? Why should a barter system?

#13 - Marketing Methods - Visiting Business Exhibitions

Marketing Methods - Visiting Business Exhibitions ബിസിനസ്സ് എക്സിബിഷൻ സും മാർക്കറ്റിംഗും തമ്മിലുള്ള ബന്ധമെന്താണ് ? ഇതുകൊണ്ട് എന്ത് ഗുണമാണ് നമ്മുടെ ബിസിനസ്സി ന് ഉണ്ടാകുക ?