Sunday, April 28, 2024

#8 - മാർക്കറ്റിംഗ് രീതികൾ - ടെണ്ടറുകളിൽ പങ്കെടുക്കൽ

 

മാർക്കറ്റിംഗ് രീതികൾ - 

ടെണ്ടറുകളിൽ പങ്കെടുക്കൽ 

ടെണ്ടറുകളിൽ പങ്കെടുക്കുക എന്നത് ഒരു മാർക്കറ്റിങ് രീതിയാണ്.  വിഡ്ഢിത്തമാണ് എന്ന് നിങ്ങള്ക് ഒറ്റനോട്ടത്തിൽ തോന്നിയെങ്കിൽ തുടർന്ന് വായിക്കാം.

Wednesday, April 10, 2024

#7 സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി എത്രമാത്രം ബിസിനസ്സ് ചെയ്തു?


സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി എത്രമാത്രം ബിസിനസ്സ് ചെയ്തു?

സർക്കാർ സ്ഥാപനങ്ങളുമായി ഒരു പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഇടപാടുകൾ വലിയ ഒരളവിൽ സുരക്ഷിതമാണെന്നും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായി അല്ലെങ്കിൽ സ്വകാര്യകക്ഷികളുമായി നടത്തുന്ന ഇടപാടുകൾ വളറെയേറെ ശ്രദ്ധയോടെ നടത്തണം എന്നുള്ള പൊതുവായ ഒരു അലിഖിത നിയമം പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉണ്ട്.

#0 - സൂചിക (INDEX)

സൂചിക (INDEX)

വായനക്കാർക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ, പ്രസിദ്ധീകരിച്ച ബ്ലോഗ്ഗുകളും  അവയിലേക്കുള്ള ലിങ്കും.

Monday, April 8, 2024

#6 മറ്റു സംസ്ഥാനങ്ങളിലേക്ക് എത്ര വില്പന നടത്തി?


മറ്റു സംസ്ഥാനങ്ങളിലേക്ക് 

എത്ര വില്പന നടത്തി?

കേരളം എന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ഗൾഫിൽനിന്നുള്ള പണമൊഴുക്കാണ് എന്നത് വലിയ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അതായത് മറ്റുള്ള രാജ്യങ്ങളിൽ നിന്ന് പണം നമ്മുടെ സംസ്ഥാനത്തു എത്തുന്നത് ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറക്ക് നല്ലതാണ്. അപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ?

കേരളത്തിലെ ഒട്ടു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും മറ്റു ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളായി അല്ലെങ്കിൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് പ്രധാനമായ കച്ചവടം ചെയ്യുന്നത്. ഇതിൽ മാറ്റം അനിവാര്യമാണ്.

മറ്റു സംസ്ഥാനങ്ങളിലേക്ക് അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് ഒരു PSU എത്ര വില്പന ചെയ്യുന്നു എന്നത് ഒരു പ്രവർത്തന മാനദണ്ഡം ആക്കണം. മറ്റു രാജ്യങ്ങളിലേക്ക്‌ നടത്തിയ വില്പന , മറ്റു സംസ്ഥാനങ്ങളിലേക്ക് നടത്തിയ വില്പന, സംസ്ഥാനത്തിനുള്ളിൽ നടത്തിയ വില്പന എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഒരു സ്ഥാപനത്തിൻറെ വിൽപ്പനയെ തരം തിരിച്ചു പ്രവർത്തനം അവലോകനം ചെയ്യുകയും മറ്റു രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വില്പന നടത്തുന്ന സ്ഥാപനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയേണ്ടത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണ്.

നിങ്ങളുടെ കമ്പനിയിലെ  സെയിൽസിൽ  outside the state എത്രയാണ്. അതായത് നിങ്ങൾ എത്ര പണം കേരളത്തിലേക്ക് കൊണ്ടുവന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വർഗ്ഗീകരണത്തിൽ അതും കൂടി ഉൾപെടുത്തേണ്ടതാണ്.

കൂടാതെ കേരളത്തിന് പുറത്തുനിന്ന് പർച്ചെയ്‌സ് നടത്തിയതിന് ഒരു നെഗറ്റീവ് മാർക്കിങ്ങും നൽകണം. അതായത്  IGST 'IN' should be greater than IGST 'OUT'. 

PSU വിന്റെ മുതലാളി സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോൾ മുതലാളിയെ സംരക്ഷിക്കേണ്ട ബാധ്യത PSU വിന് ഉണ്ട്.

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations in India, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.

Saturday, March 2, 2024

#5 വ്യവസായ-അക്കാദമിയ സഹകരണങ്ങൾ

#5 വ്യവസായ-അക്കാദമിയ സഹകരണങ്ങൾ 

എന്തിനാണ് നാമെല്ലാം പഠിച്ചത്?

അറിവ് കിട്ടാൻ അല്ലെങ്കിൽ ജോലി കിട്ടാൻ എന്തിനും ആയിക്കൊള്ളട്ടെ, ഈ അറിവ് പ്രായോഗികമാക്കാൻ ജോലി കിട്ടണം അല്ലേ ? 

എന്നാൽ പഠിക്കുമ്പോൾ ഈ അറിവ് പ്രയോഗിക്കാൻ പറ്റിയാലോ? പഠനം രസകരമാവും, കൂടാതെ എന്തിനാണ് പഠിക്കുന്നത് എന്ന് മനസിലാവും.

പൊതുമേഖലാ സ്ഥാപനങ്ങളിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമായ ഒരു പാട് സ്ഥലങ്ങൾ/മേഖലകൾ ഉണ്ടാകും. അതെല്ലാം ചെയ്യാൻ ആവശ്യമായ സമയം, ആളുകൾ, വിദഗ്ദ്ധർ എന്നിവർ ഉണ്ടാവണമെന്നില്ല.

ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു നല്ല വ്യവസായ-അക്കാദമിക സാഹചര്യം  സൃഷ്ടിക്കപെട്ടാലോ?

വ്യവസായ സ്ഥാപനങ്ങളിൽ ഉള്ള സാങ്കേതികപ്രശ്നങ്ങളും മാനേജ്മെൻ്റ് പ്രശ്നങ്ങളും എന്തുമായിക്കൊള്ളട്ടെ അവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്  പഠിപ്പിക്കുന്ന അറിവുകൾ പ്രായോഗികമായി ഉപയോഗിക്കാൻ പറ്റുകയും വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുകയും ചെയ്യും.

ഗവേഷണം, ടെസ്റ്റിംഗ്, പുതിയ കണ്ടുപിടിത്തങ്ങൾ, പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്സ്  അങ്ങനെ വ്യവസായങ്ങൾക്കാവശ്യമായ പല കാര്യങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഏറ്റെടുത്തു നടത്താൻ സാധിക്കും. അങ്ങനെ വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയുമ്പോൾ നല്ല പ്രൊഫെഷണൽസ് വാർത്തെടുക്കപെടുന്നു .

വ്യവസായസ്ഥാപനത്തിന്  പ്രശ്നപരിഹാരം ആവശ്യമായവ വിദ്യാഭ്യാസ സ്ഥാപനത്തെ ഏൽപിക്കൂ അവർ പഠിക്കട്ടെ പരിഹാരങ്ങൾ നിർദേശിക്കപ്പെടട്ടെ. വ്യവസായസ്ഥാപനത്തിന്റെ എക്സ്പീരിയൻസും വിദ്യാഭ്യാസസ്ഥാപനത്തിന്റെ അക്കാദമിക്ക് പാണ്ഡിത്യവും കൈ കോർത്ത് ഒരു പുതിയ സംസ്കാരം രൂപപെടട്ടെ.

വ്യവസായ സ്ഥാപനത്തിന് അവരുടെ പ്രശ്നപരിഹാരത്തിന് ഫ്രീ ആയ ഒരു കൺസൾട്ടൻസി ലഭിക്കുന്നു എന്ന് വേണമെങ്കിൽ വിവക്ഷിക്കാം. 

വിദ്യാർത്ഥികൾക്ക് ലൈവ് ആയ, വ്യാവസായിക പ്രശ്നപരിഹാര കേസ് സ്റ്റഡി ലഭിക്കുന്നു.

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations in India, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.

Sunday, February 4, 2024

#4 ഓർഡർ ഒന്നും കിട്ടുന്നില്ല


#4 ഓർഡർ ഒന്നും കിട്ടുന്നില്ല

"ബിസിനസ്സ് എങ്ങനെ ഉണ്ട്? "
"കാര്യമായി ഓർഡർ ഒന്നും ഇല്ല. തട്ടി മുട്ടി അങ്ങനെ പോകുന്നു."

ഏതൊരു പൊതുമേഖലാ സ്ഥാപനത്തിൽ ചെന്നാലും ഉള്ള സ്ഥിരം പല്ലവി ഇതാവും. സത്യത്തിൽ ഓർഡർ ഇല്ലേ? ഉണ്ടാവില്ല. പൊതുമേഖലാ സ്ഥാപനത്തിൻറ്‍റെ അതേ ബിസിനസ് ഉള്ള പ്രൈവറ്റ് സ്ഥാപനം സുഖമായി ലാഭത്തിൽ നടന്നു പോകുമ്പോൾ പൊതുമേഖലാ സ്ഥാപനം കിതക്കുന്നു എന്ത് കൊണ്ട്?

ഓർഡർ കിട്ടാൻ എന്തൊക്കെ ചെയ്യണം?

അത് ചോദിച്ചാൽ ഉത്തരം ഇങ്ങനെ കിട്ടും. 
"അത് നമ്മൾ നന്നായി മാർക്കറ്റ് ചെയ്യണം. അത് ചെയ്യാത്തതുകൊണ്ടാണ് കിട്ടാത്തത്."

സത്യത്തിൽ മാർക്കറ്റിങ് എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് എന്ന് ആർകെങ്കിലും അറിയുമോ ?

മാർക്കറ്റിംഗ് ആളുകളോട് ചോദിച്ചാൽ ഞങ്ങൾ ഫോൺ വിളിക്കാറുണ്ട് ഇമെയിൽ അയക്കാറുണ്ട് പക്ഷെ പ്രതികരണങ്ങൾ ഉണ്ടാകാറില്ല എന്ന മറുപടിയാകും ലഭിക്കുക . എന്റെയും നേരനുഭവങ്ങൾ ഇതാണ്.

സത്യത്തിൽ മാർക്കറ്റിങ് എന്ന ആശയം തന്നെ വളരെ മാറിയിരിക്കുന്നു എന്ന അനുഭവമാണ് എനിക്കുള്ളുത്. 

മാറിയ മാർക്കറ്റിംഗ് സാധ്യതകളെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ടോ ? എന്തൊക്കെയാണ് ഒരു പൊതുമേഖലാസ്ഥാപനം ചെയ്യേണ്ട അഥവാ ചെയ്യാൻ സാധിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ? 

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations in India, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.

Tuesday, January 16, 2024

#3 - ബിസിനസ് വെർട്ടിക്കൽസ്

 #3 -  ബിസിനസ് വെർട്ടിക്കൽസ്

നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് എന്താണ്  ? 

കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരമുള്ള എന്തും കമ്പനിയുടെ ബിസിനസ്സ് ആയി ചെയ്യാവുന്നതാണ്.

പൊതുമേഖലാ കമ്പനികളിലെ വലിയ ഒരു അളവ് കമ്പനികളും എന്താണോ പണ്ട് ചെയ്തിരുന്നത് അത് തുടരുകയാണ് ചെയുന്നത്. പുതുമയോ കാലാതീതമായ മാറ്റമോ ഒന്നും അവകാശപ്പെടാൻ ഉണ്ടാവാറില്ല.

(എന്നാൽ ശമ്പളം കാലാനുസൃതമായി വളർന്നും പണിയെടുക്കാനുള്ള മനോഭാവം കാലാനുസൃതമായി തളർന്നും കാണപ്പെടും.)

കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം പുതിയ ബിസിനസ് മേഖലകളും കണ്ടെത്തിയാൽ മാത്രമേ കമ്പനികൾക്ക് വളരാൻ സാധിക്കുകയുള്ളു എന്നത് എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്.

പുതിയ ബിസിനസ്സ് മേഖലകൾ എങ്ങനെ കണ്ടെത്താം?

ഇപ്പോൾ നിങ്ങളുടെ കമ്പനി ചെയ്യുന്ന ബിസിനസ് എന്തൊക്കെയാണ്? അതെല്ലാം ക്രമമായി എഴുതുക.  അതിനുശേഷം മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം എന്തെല്ലാം ബിസിനസ്സ് കമ്പനിക്ക് ചെയ്യാം എന്ന് നോക്കുക. അതിനു ശേഷം ആ ബിസിനസ്സുകൾ എല്ലാം കമ്പനി ചെയ്യുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ആ ബിസിനസ് എല്ലാം നടത്തുക. അങ്ങനെ പുതിയ ബിസിനസ് വെർട്ടിക്കൽസ് ഉണ്ടാക്കിയെടുക്കാം 

ഇനി അതിൽ ഏതൊക്കെ/എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് നോക്കിയിട്ട് മനസിലാവുന്നില്ലെങ്കിൽ മറ്റൊരു കാര്യം ചെയ്യാം. നിങ്ങളുടെ കമ്പനിയുടെ  അതേ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. അവർ എന്തൊക്കെ സേവനങ്ങൾ / ഉത്പ്പന്നങ്ങൾ ആണ് ചെയ്യുന്നത് എന്ന് നോക്കുക അതിൽ നിങ്ങളുടെ കമ്പനിക്കു ഏതെല്ലാം ചെയ്യാം എന്ന് കണ്ടെത്തുക അങ്ങനെ കമ്പനിയുടെ ബിസിനസ് വെർട്ടിക്കൽസ് വർദ്ധിപ്പിക്കാം.

മറ്റൊരു വഴി കൂടി ഉണ്ട്. നമ്മുടെ ബിസിനസ് മേഖലയുമായി സാമ്യം ഉള്ള  കമ്പനികളുടെ ആന്വൽ റിപ്പോർട്ട് നോക്കുക. അതിൽ ആ കമ്പനികൾ അടുത്ത സാമ്പത്തിക വർഷത്തിൽ ഉന്നം വെക്കുന്ന മേഖലകൾ ഏതൊക്കെ എന്ന് മനസിലാക്കാൻ ആവും. ആ മേഖലകളും ആ പ്രവർത്തനങ്ങളും നമുക്കും പ്രാവർത്തികമാക്കാൻ ശ്രമിക്കാം.

നിരന്തരമായ തിരയലുകൾ 

പുതിയ ബിസിനസ് മേഖലകൾ കണ്ടെത്താൻ തുടർച്ചയായ, നിരന്തരമായ തിരയലുകൾ ആവശ്യമാണ്. ഇതിലേക്ക് ഉള്ള ഒരു മാർഗം ഇപ്പോഴുള്ള ബിസിനസ് വെർട്ടികലുകൾ ആദ്യം കണ്ടെത്തുക. ഓരോന്നിലും ഇപ്പോഴുള്ള പ്രവർത്തനങ്ങൾ/ഉത്പന്നങ്ങൾ എന്നിവ എഴുതുക. അതിനു ശേഷം ഓരോന്നിലും അടുത്ത പ്രവർത്തനം/ഉത്പന്നം ഏതാണ് എന്ന് എഴുതുക. ആ എഴുതിയ പ്രവർത്തനം/ഉത്പന്നം പൂര്ണമായാൽ അടുത്ത പ്രവർത്തനം/ഉത്പന്നം ഏതാണ് എന്ന് തീരുമാനിക്കുക അങ്ങനെ ബിസിനസ് മേഖല വിപുലമാക്കാൻ സാധിക്കും.

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations in India, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.

#16 - കേരളത്തിലെ സ്പിന്നിങ് മില്ലുകൾ

  കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ ശോചനീയാവസ്ഥ പത്രങ്ങളിൽ സ്ഥിരം ഇടം നേടാറുണ്ട് . എന്താണ് ഈ അവസ്ഥക്ക് പരിഹാരം?