Sunday, June 22, 2025

#13 - Marketing Methods - Visiting Business Exhibitions

Marketing Methods - Visiting Business Exhibitions

ബിസിനസ്സ് എക്സിബിഷൻസും മാർക്കറ്റിംഗും തമ്മിലുള്ള ബന്ധമെന്താണ് ? ഇതുകൊണ്ട് എന്ത് ഗുണമാണ് നമ്മുടെ ബിസിനസ്സിന് ഉണ്ടാകുക ?

ബിസിനസ്സ് എക്സ്പോ, ഇൻഡസ്‌ട്രിയൽ എക്സ്പോ എന്നിങ്ങനെ പല പേരുകളിൽ എക്സിബിഷൻസ് നടക്കാറുണ്ട്. എക്സിബിഷനുകൾ പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട് ആയിരിക്കും.

ബിസിനസ്സ് എക്സിബിഷൻ സാധാരണയായി സാധനങ്ങൾ വിൽക്കാനുള്ള ഒരു സ്ഥലമായി മാത്രമല്ല ഉപയോഗപെടുന്നത്. അത് ബിസിനസ്സ് നെറ്റ്‌വർക്കിങ്ങിനുള്ള ഒരു വലിയ സാധ്യതയാണ് തുറന്നു തരുന്നത്.

ബിസിനസ്സ് എക്സിബിഷനിൽ സ്റ്റാൾ ഇടുന്നവരുടെ ലക്‌ഷ്യം എന്താണ്? അവരുടെ സാധനങ്ങൾ പരിചയപ്പെടുത്തുക, ബിസിനെസ്സ് ലീഡ് നേടുക എന്നിവയാണ്.

നമ്മൾ ഇത്തരം എക്സിബിഷനുകൾ സന്ദർശിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകുക?

മേഖലയിലെ നൂതന ആശയങ്ങൾ, നൂതന സാധനസാമഗ്രികൾ എന്നിവയെല്ലാം പരിചയപ്പെടാനും, നമ്മുടെ ബിസിനസ്സിന് അനുയോജ്യമായ പുതിയ മെഷിനറികൾ, ബിസിനസ്സ് വിപുലീകരണം/നവീകരണം എന്നിവക്ക് അനുയോജ്യമായ ടെക്നോളജി , എന്നിവയെല്ലാം കാണാനും മനസിലാക്കാനും അവസരം ലഭിക്കും.

കൂടാതെ, പുതിയ ഏതെല്ലാം മേഖലകളിലാണ് സ്റ്റാൾ കൂടുതൽ എന്ന് ശ്രദ്ധിക്കണം. പുതിയ മേഖലയിൽ കൂടുതൽ സ്റ്റാളുകൾ ഉണ്ടെങ്കിൽ അതിനർത്ഥം മേഖല കൂടുതൽ വികസിക്കുന്നു എന്നാണ്. നമ്മൾക്ക് മേഖലയിൽ വല്ല ബിസിനസ് സാധ്യതകളും ഉണ്ടോ അല്ലെങ്കിൽ വികസിപ്പിക്കാൻ സാധിക്കുമോ എന്ന് മനസിലാക്കാൻ അത് സഹായിക്കും.

ഇനി നമ്മുടെ ബിസിനസ് മേഖലയുമായി ഒരു ബന്ധവുമില്ലാത്ത എക്സിബിഷനുകളിൽ പോകാറുണ്ടോ ? എന്ത് പ്രയോജനം എന്നല്ലേ?

നമ്മൾ ഉണ്ടാക്കുന്ന സാധനങ്ങൾ മേഘലയിൽ വല്ല ഉപയോഗവും ഉള്ളതാണോ? അവിടെ സ്റ്റാ ഉള്ള ഒരു കമ്പനിക്ക് നമ്മുടെ പ്രോഡക്ട് വിൽക്കാൻ സാധിച്ചാലോ ?

ഉദാഹരണത്തിന് പ്ലാസ്റ്റിക് മെഷിനറി എക്സിബിഷന് പോയി. എന്റെ കാസറ്റ് അയേൺ ഉത്പന്നങ്ങൾ അവയിൽ ഉപയോഗിക്കാം ഞാൻ എക്സിബിഷൻ കാണാൻ പോയത് എനിക്ക് പ്ലാസ്റ്റിക് മെഷിനറി ഉണ്ടാക്കുന്ന എല്ലാവരെയും ഒന്നിച്ചു ഒരു സ്ഥലത്തു ലഭിക്കും എന്റെ മാർക്കറ്റിംഗ് കൂടുതൽ എളുപ്പമാകും എന്ത്‌കൊണ്ടാണ്.

ഇലക്ട്രോണിക് ഐറ്റം നിർമിക്കുന്ന ആൾ പ്ലാസ്റ്റിക് മെഷിനറി എക്സിബിഷന് പോകുന്നത് അവരുടെ ഏതെങ്കിലും ഉത്പന്നം ഏതെങ്കിലും മെഷീനറിയിൽ ഉപയോഗിക്കാൻ പറ്റുമോ എന്നറിയാനാണ്. കൂടാതെ ഏതെങ്കിലും പുതിയ ഉത്‌പന്നം നിർമിക്കാനുള്ള ഓർഡർ കിട്ടുമോ എന്നറിയാനും.

ഇതിനെല്ലാം അപ്പുറം നമ്മുടെ ബിസിനസ്സ് മേഖലയിലെ എല്ലാ പുതിയ കാര്യങ്ങളെക്കുറിച്ചും സമഗ്രമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ ഇതുമൂലം സാധിക്കും

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations of any nation, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.

No comments:

Post a Comment

#16 - കേരളത്തിലെ സ്പിന്നിങ് മില്ലുകൾ

  കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ ശോചനീയാവസ്ഥ പത്രങ്ങളിൽ സ്ഥിരം ഇടം നേടാറുണ്ട് . എന്താണ് ഈ അവസ്ഥക്ക് പരിഹാരം?