Skip to main content

Posts

#5 വ്യവസായ-അക്കാദമിയ സഹകരണങ്ങൾ

#5 വ്യവസായ-അക്കാദമിയ സഹകരണങ്ങൾ  എന്തിനാണ് നാമെല്ലാം പഠിച്ചത്? അറിവ് കിട്ടാൻ അല്ലെങ്കിൽ ജോലി കിട്ടാൻ എന്തിനും ആയിക്കൊള്ളട്ടെ, ഈ അറിവ് പ്രായോഗികമാക്കാൻ ജോലി കിട്ടണം അല്ലേ ?  എന്നാൽ പഠിക്കുമ്പോൾ ഈ അറിവ് പ്രയോഗിക്കാൻ പറ്റിയാലോ? പഠനം രസകരമാവും, കൂടാതെ എന്തിനാണ് പഠിക്കുന്നത് എന്ന് മനസിലാവും. പൊതുമേഖലാ സ്ഥാപനങ്ങളിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമായ ഒരു പാട് സ്ഥലങ്ങൾ/മേഖലകൾ ഉണ്ടാകും. അതെല്ലാം ചെയ്യാൻ ആവശ്യമായ സമയം, ആളുകൾ, വിദഗ്ദ്ധർ എന്നിവർ ഉണ്ടാവണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു നല്ല വ്യവസായ-അക്കാദമിക സാഹചര്യം  സൃഷ്ടിക്കപെട്ടാലോ? വ്യവസായ സ്ഥാപനങ്ങളിൽ ഉള്ള സാങ്കേതികപ്രശ്നങ്ങളും മാനേജ്മെൻ്റ് പ്രശ്നങ്ങളും എന്തുമായിക്കൊള്ളട്ടെ അവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയാൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്  പഠിപ്പിക്കുന്ന അറിവുകൾ പ്രായോഗികമായി ഉപയോഗിക്കാൻ പറ്റുകയും വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുകയും ചെയ്യും. ഗവേഷണം, ടെസ്റ്റിംഗ്, പുതിയ കണ്ടുപിടിത്തങ്ങൾ, പ്രോസസ്സ് ഇമ്പ്രൂവ്മെന്റ്സ്  അങ്ങനെ വ്യവസായങ്ങൾക്കാവശ്യമായ പല കാര്യങ്ങളും വിദ്യാഭ്യാസസ്ഥാ...

#4 ഓർഡർ ഒന്നും കിട്ടുന്നില്ല

#4 ഓർഡർ ഒന്നും കിട്ടുന്നില്ല "ബിസിനസ്സ് എങ്ങനെ ഉണ്ട്? " "കാര്യമായി ഓർഡർ ഒന്നും ഇല്ല. തട്ടി മുട്ടി അങ്ങനെ പോകുന്നു." ഏതൊരു പൊതുമേഖലാ സ്ഥാപനത്തിൽ ചെന്നാലും ഉള്ള സ്ഥിരം പല്ലവി ഇതാവും. സത്യത്തിൽ ഓർഡർ ഇല്ലേ? ഉണ്ടാവില്ല. പൊതുമേഖലാ സ്ഥാപനത്തിൻറ്‍റെ അതേ ബിസിനസ് ഉള്ള പ്രൈവറ്റ് സ്ഥാപനം സുഖമായി ലാഭത്തിൽ നടന്നു പോകുമ്പോൾ പൊതുമേഖലാ സ്ഥാപനം കിതക്കുന്നു എന്ത് കൊണ്ട്? ഓർഡർ കിട്ടാൻ എന്തൊക്കെ ചെയ്യണം? അത് ചോദിച്ചാൽ ഉത്തരം ഇങ്ങനെ കിട്ടും.  "അത് നമ്മൾ നന്നായി മാർക്കറ്റ് ചെയ്യണം. അത് ചെയ്യാത്തതുകൊണ്ടാണ് കിട്ടാത്തത്." സത്യത്തിൽ മാർക്കറ്റിങ് എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് എന്ന് ആർകെങ്കിലും അറിയുമോ ? മാർക്കറ്റിംഗ് ആളുകളോട് ചോദിച്ചാൽ ഞങ്ങൾ ഫോൺ വിളിക്കാറുണ്ട് ഇമെയിൽ അയക്കാറുണ്ട് പക്ഷെ പ്രതികരണങ്ങൾ ഉണ്ടാകാറില്ല എന്ന മറുപടിയാകും ലഭിക്കുക . എന്റെയും നേരനുഭവങ്ങൾ ഇതാണ്. സത്യത്തിൽ മാർക്കറ്റിങ് എന്ന ആശയം തന്നെ വളരെ മാറിയിരിക്കുന്നു എന്ന അനുഭവമാണ് എനിക്കുള്ളുത്.  മാറിയ മാർക്കറ്റിംഗ് സാധ്യതകളെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ടോ ? എന്തൊക്കെയാണ് ഒരു പൊതുമേഖലാസ്ഥാപനം ചെയ്യേണ്ട അഥവാ ചെയ്യ...

#3 - ബിസിനസ് വെർട്ടിക്കൽസ്

 #3 -  ബിസിനസ് വെർട്ടിക്കൽസ് നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് എന്താണ്  ?  കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരമുള്ള എന്തും കമ്പനിയുടെ ബിസിനസ്സ്  ആയി ചെയ്യാവുന്നതാണ്. പൊതുമേഖലാ കമ്പനികളിലെ വലിയ ഒരു അളവ് കമ്പനികളും എന്താണോ പണ്ട് ചെയ്തിരുന്നത് അത് തുടരുകയാണ് ചെയുന്നത്. പുതുമയോ കാലാതീതമായ മാറ്റമോ ഒന്നും അവകാശപ്പെടാൻ ഉണ്ടാവാറില്ല. (എന്നാൽ ശമ്പളം കാലാനുസൃതമായി വളർന്നും പണിയെടുക്കാനുള്ള മനോഭാവം കാലാനുസൃതമായി തളർന്നും കാണപ്പെടും.) കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം പുതിയ ബിസിനസ് മേഖലകളും കണ്ടെത്തിയാൽ മാത്രമേ കമ്പനികൾക്ക് വളരാൻ സാധിക്കുകയുള്ളു എന്നത് എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്. പുതിയ ബിസിനസ്സ് മേഖലകൾ എങ്ങനെ കണ്ടെത്താം? ഇപ്പോൾ നിങ്ങളുടെ കമ്പനി ചെയ്യുന്ന ബിസിനസ് എന്തൊക്കെയാണ്? അതെല്ലാം ക്രമമായി എഴുതുക.   അതിനുശേഷം  മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം എന്തെല്ലാം  ബിസിനസ്സ്  കമ്പനിക്ക് ചെയ്യാം എന്ന് നോക്കുക. അതിനു ശേഷം  ആ  ബിസിനസ്സുകൾ എല്ലാം കമ്പനി ചെയ്യുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ആ ബിസിനസ് എല്ലാം ന...

#2 - തലക്കെട്ടുകൾ

#2 തലക്കെട്ടുകൾ ഈ ബ്ലോഗ് തുടങ്ങിയപ്പോൾ ക്രമമായി തലകെട്ടുക്കൽ ആക്കി, ഓരോ തലക്കെട്ടിലും വരുന്ന പുതിയ കാര്യങ്ങൾ ക്രമമായി പുതുക്കി മുൻപോട്ട് പോകാം എന്നൊക്കെയാണ് വിചാരിച്ചത്. എന്നാൽ അതൊന്നും നടക്കുന്നില്ല കാരണം ചില തലകെട്ടുകൾക്ക് നല്ല രീതിയിലുള്ള വായന ആവശ്യമാണ്, വെറുതെ മനസ്സിൽ തോന്നുന്നത് എഴുതിയാൽ പറ്റില്ല. കൂടാതെ ചിലത് മനസ്സിൽ ശക്തമായി തോന്നുമ്പോൾ എഴുതിയാൽ മാത്രമേ വിചാരിച്ച ആഴവും ശക്തിയും കിട്ടുകയുള്ളു. അതുകൊണ്ട് നേരത്തെ വിചാരിച്ച ക്രമം വിട്ട് തലക്കെട്ടുകൾ തിരഞ്ഞെടുക്കൻ തീരുമാനിച്ചു. എഴുത്ത് ഇംഗ്ലീഷിൽ ആണ് വിചാരിച്ചത് എന്നാൽ  എൻ്റെ ഭാഷാ പ്രാവീണ്യം വച്ച് ഇംഗ്ലീഷിൽ എഴുതിയാൽ വിചാരിച്ച ശക്തി കിട്ടില്ല എന്ന തോന്നലിൽ മലയാളത്തിൽ എഴുതാൻ തീരുമാനിച്ചു. തുടന്ന് വായിക്കാം, അഭിപ്രായം എഴുതാം. നന്ദി  ----------------------------------------- To explore more topics on this blog,     Click Here ---o0o--- Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any conte...

#1 - Public Sector Intrapreneur's

#1  Public Sector Intrapreneurs Public sector intrapreneur , although the term is used with various connotations, refer to individuals who are employed by a public sector organization but carry out entrepreneurial activities on behalf of their organization. The responsibilities of public sector intrapreneur's mirror those of entrepreneurs in any other context. They identify opportunities, engage in marketing efforts, engage in client discussions, finalize projects, make decisions regarding pricing, participate in project execution, oversee cash flow, manage billing cycles, follow up on payment collection, and ultimately conclude projects. It is important to note that public sector intrapreneur do not perform these tasks in isolation but rather collaborate with their team. However , they serve as a central figure in driving the business activities of their organization. This blog has been created with the intention of discussing my experiences as a Public Sector I ntrapreneur...