#3 - ബിസിനസ് വെർട്ടിക്കൽസ് നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് എന്താണ് ? കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരമുള്ള എന്തും കമ്പനിയുടെ ബിസിനസ്സ് ആയി ചെയ്യാവുന്നതാണ്. പൊതുമേഖലാ കമ്പനികളിലെ വലിയ ഒരു അളവ് കമ്പനികളും എന്താണോ പണ്ട് ചെയ്തിരുന്നത് അത് തുടരുകയാണ് ചെയുന്നത്. പുതുമയോ കാലാതീതമായ മാറ്റമോ ഒന്നും അവകാശപ്പെടാൻ ഉണ്ടാവാറില്ല. (എന്നാൽ ശമ്പളം കാലാനുസൃതമായി വളർന്നും പണിയെടുക്കാനുള്ള മനോഭാവം കാലാനുസൃതമായി തളർന്നും കാണപ്പെടും.) കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം പുതിയ ബിസിനസ് മേഖലകളും കണ്ടെത്തിയാൽ മാത്രമേ കമ്പനികൾക്ക് വളരാൻ സാധിക്കുകയുള്ളു എന്നത് എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്. പുതിയ ബിസിനസ്സ് മേഖലകൾ എങ്ങനെ കണ്ടെത്താം? ഇപ്പോൾ നിങ്ങളുടെ കമ്പനി ചെയ്യുന്ന ബിസിനസ് എന്തൊക്കെയാണ്? അതെല്ലാം ക്രമമായി എഴുതുക. അതിനുശേഷം മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം എന്തെല്ലാം ബിസിനസ്സ് കമ്പനിക്ക് ചെയ്യാം എന്ന് നോക്കുക. അതിനു ശേഷം ആ ബിസിനസ്സുകൾ എല്ലാം കമ്പനി ചെയ്യുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ആ ബിസിനസ് എല്ലാം ന...