ചെറിയ വർക്കുകൾ എടുക്കണോ ?

ചെറിയ വർക്കുകൾ എടുക്കണോ ?

ഒരു മിനിമം തുക അല്ലെങ്കിൽ വലുപ്പം (Project volume) ഉള്ള വർക്കുകൾ എടുക്കുന്നതാണോ അതോ വരുന്ന എല്ലാ വർക്കുകളും എടുക്കുന്നതാണോ നല്ലത്?

ചോദ്യത്തിന് ഒരു കൃത്യമായ ഉത്തരം ലഭിക്കണമെന്നില്ല എന്നാൽ മികച്ച അവസ്ഥയിൽ ഉള്ള സ്ഥാപനങ്ങളോട് ചോദിച്ചാൽ ഒരു മിനിമം തുകയും വലുപ്പവും ഉള്ള ജോലികൾ അല്ലെങ്കിൽ കരാറുകൾ മാത്രം എടുത്താൽ മതി എന്നാവും മറുപടി ലഭിക്കുക.

നിങ്ങളുടെ സ്ഥാപനത്തിന്റെ ബിസിനസ്സ് അവസ്ഥ എന്താണെന്നുള്ളത് ഇതിൽ ഒരു പ്രധാന ഘടകമാണ്. മിക്കവാറും ഇത് നോക്കാതെ ലഭിക്കുന്ന മറുപടികൾ നിങ്ങളുടെ സ്ഥാപനത്തിന്റെ ബിസിനസ് സ്ട്രാറ്റജിക്ക് യോജിച്ചത് ആവില്ല.

നിങ്ങളുടെ സ്ഥാപനത്തിന്റെ ഏതെല്ലാം കാര്യങ്ങളാണ് ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നോക്കേണ്ടത്?

ഒരു പുതിയ വർക്ക് വന്നാൽ നിങ്ങളുടെ ഓരോ ഡിപ്പാർട്മെന്റിലും വരുന്ന വർക്ക് ലോഡ് , നിലവിൽ ഓരോ ഡിപ്പാർട്മെന്റിലും ഉള്ള വർക്ക് ലോഡ് , നമ്മുടെ കയ്യിൽ ആവശ്യത്തിന് വർക്ക് ഉണ്ടോ ?, വർക്ക് എടുത്ത് ചെയ്യാൻ ഇപ്പോഴുള്ള വർക്ക് ലോഡ് തടസ്സമാവുമോ? , Enquiry വന്ന പുതിയ വർക്കിന്റെ സാധ്യതകൾ , ക്ലയന്റ് അടുത്ത് നിന്ന് കൂടുതൽ വർക്കുകൾ കിട്ടാനുള്ള സാധ്യത , വന്ന വർക്കിന് ഉള്ള മാർക്കറ്റ് potential - അതായത് വർക്ക് ചെയ്ത പരിചയം വച്ച് പുതിയ ക്ലിയന്റിനെ കണ്ടുപിടിക്കാൻ സാധിക്കുമോ , പുതിയ വർക്ക് നമുക്ക് തന്നെ ചെയ്ത് നമ്മുടെ പ്രോഡക്റ്റ് ആയി മാർക്കറ്റ് ചെയ്യാൻ സാധിക്കുമോ?

ഇങ്ങനെ ഉള്ള വിശദമായ പഠനം ചെറിയ വർക്കുകൾ എടുക്കാനോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ആലോചിക്കേണ്ടതും ചിന്തിക്കേണ്ടതും ആണ്.

-----------------------------------------

To explore more topics on this blog,  Click Here

---o0o---

Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any content here violates any rules or regulations of any nation, it will be promptly removed. For such concerns, please communicate them to 13hareesh13@gmail.com.


Comments