#4 ഓർഡർ ഒന്നും കിട്ടുന്നില്ല "ബിസിനസ്സ് എങ്ങനെ ഉണ്ട്? " "കാര്യമായി ഓർഡർ ഒന്നും ഇല്ല. തട്ടി മുട്ടി അങ്ങനെ പോകുന്നു." ഏതൊരു പൊതുമേഖലാ സ്ഥാപനത്തിൽ ചെന്നാലും ഉള്ള സ്ഥിരം പല്ലവി ഇതാവും. സത്യത്തിൽ ഓർഡർ ഇല്ലേ? ഉണ്ടാവില്ല. പൊതുമേഖലാ സ്ഥാപനത്തിൻറ്‍റെ അതേ ബിസിനസ് ഉള്ള പ്രൈവറ്റ് സ്ഥാപനം സുഖമായി ലാഭത്തിൽ നടന്നു പോകുമ്പോൾ പൊതുമേഖലാ സ്ഥാപനം കിതക്കുന്നു എന്ത് കൊണ്ട്? ഓർഡർ കിട്ടാൻ എന്തൊക്കെ ചെയ്യണം? അത് ചോദിച്ചാൽ ഉത്തരം ഇങ്ങനെ കിട്ടും. "അത് നമ്മൾ നന്നായി മാർക്കറ്റ് ചെയ്യണം. അത് ചെയ്യാത്തതുകൊണ്ടാണ് കിട്ടാത്തത്." സത്യത്തിൽ മാർക്കറ്റിങ് എന്നാൽ ഇന്നത്തെ കാലത്ത് എന്താണ് എന്ന് ആർകെങ്കിലും അറിയുമോ ? മാർക്കറ്റിംഗ് ആളുകളോട് ചോദിച്ചാൽ ഞങ്ങൾ ഫോൺ വിളിക്കാറുണ്ട് ഇമെയിൽ അയക്കാറുണ്ട് പക്ഷെ പ്രതികരണങ്ങൾ ഉണ്ടാകാറില്ല എന്ന മറുപടിയാകും ലഭിക്കുക . എന്റെയും നേരനുഭവങ്ങൾ ഇതാണ്. സത്യത്തിൽ മാർക്കറ്റിങ് എന്ന ആശയം തന്നെ വളരെ മാറിയിരിക്കുന്നു എന്ന അനുഭവമാണ് എനിക്കുള്ളുത്. മാറിയ മാർക്കറ്റിംഗ് സാധ്യതകളെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ടോ ? എന്തൊക്കെയാണ് ഒരു പൊതുമേഖലാസ്ഥാപനം ചെയ്യേണ്ട അഥവാ ചെയ്യ...