Skip to main content

Posts

Showing posts from January, 2024

#3 - ബിസിനസ് വെർട്ടിക്കൽസ്

 #3 -  ബിസിനസ് വെർട്ടിക്കൽസ് നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് എന്താണ്  ?  കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരമുള്ള എന്തും കമ്പനിയുടെ ബിസിനസ്സ്  ആയി ചെയ്യാവുന്നതാണ്. പൊതുമേഖലാ കമ്പനികളിലെ വലിയ ഒരു അളവ് കമ്പനികളും എന്താണോ പണ്ട് ചെയ്തിരുന്നത് അത് തുടരുകയാണ് ചെയുന്നത്. പുതുമയോ കാലാതീതമായ മാറ്റമോ ഒന്നും അവകാശപ്പെടാൻ ഉണ്ടാവാറില്ല. (എന്നാൽ ശമ്പളം കാലാനുസൃതമായി വളർന്നും പണിയെടുക്കാനുള്ള മനോഭാവം കാലാനുസൃതമായി തളർന്നും കാണപ്പെടും.) കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം പുതിയ ബിസിനസ് മേഖലകളും കണ്ടെത്തിയാൽ മാത്രമേ കമ്പനികൾക്ക് വളരാൻ സാധിക്കുകയുള്ളു എന്നത് എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്. പുതിയ ബിസിനസ്സ് മേഖലകൾ എങ്ങനെ കണ്ടെത്താം? ഇപ്പോൾ നിങ്ങളുടെ കമ്പനി ചെയ്യുന്ന ബിസിനസ് എന്തൊക്കെയാണ്? അതെല്ലാം ക്രമമായി എഴുതുക.   അതിനുശേഷം  മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം എന്തെല്ലാം  ബിസിനസ്സ്  കമ്പനിക്ക് ചെയ്യാം എന്ന് നോക്കുക. അതിനു ശേഷം  ആ  ബിസിനസ്സുകൾ എല്ലാം കമ്പനി ചെയ്യുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ആ ബിസിനസ് എല്ലാം ന...

#2 - തലക്കെട്ടുകൾ

#2 തലക്കെട്ടുകൾ ഈ ബ്ലോഗ് തുടങ്ങിയപ്പോൾ ക്രമമായി തലകെട്ടുക്കൽ ആക്കി, ഓരോ തലക്കെട്ടിലും വരുന്ന പുതിയ കാര്യങ്ങൾ ക്രമമായി പുതുക്കി മുൻപോട്ട് പോകാം എന്നൊക്കെയാണ് വിചാരിച്ചത്. എന്നാൽ അതൊന്നും നടക്കുന്നില്ല കാരണം ചില തലകെട്ടുകൾക്ക് നല്ല രീതിയിലുള്ള വായന ആവശ്യമാണ്, വെറുതെ മനസ്സിൽ തോന്നുന്നത് എഴുതിയാൽ പറ്റില്ല. കൂടാതെ ചിലത് മനസ്സിൽ ശക്തമായി തോന്നുമ്പോൾ എഴുതിയാൽ മാത്രമേ വിചാരിച്ച ആഴവും ശക്തിയും കിട്ടുകയുള്ളു. അതുകൊണ്ട് നേരത്തെ വിചാരിച്ച ക്രമം വിട്ട് തലക്കെട്ടുകൾ തിരഞ്ഞെടുക്കൻ തീരുമാനിച്ചു. എഴുത്ത് ഇംഗ്ലീഷിൽ ആണ് വിചാരിച്ചത് എന്നാൽ  എൻ്റെ ഭാഷാ പ്രാവീണ്യം വച്ച് ഇംഗ്ലീഷിൽ എഴുതിയാൽ വിചാരിച്ച ശക്തി കിട്ടില്ല എന്ന തോന്നലിൽ മലയാളത്തിൽ എഴുതാൻ തീരുമാനിച്ചു. തുടന്ന് വായിക്കാം, അഭിപ്രായം എഴുതാം. നന്ദി  ----------------------------------------- To explore more topics on this blog,     Click Here ---o0o--- Note: The views expressed in this blog are entirely my personal opinions and do not represent the official stance or views of any organization or entity I am associated with. If any conte...